
ഈ തീയൊന്നാളിയെന്‍ മേല്‍
കത്തിപ്പടര്‍ന്നിരുന്നുവെങ്കില്‍;
ഈ ധരണിയൊന്നു വായ് പിളര്‍ന്നെ;
ന്നെ വിഴുങ്ങിയിരുന്നുവെങ്കില്‍
ഞാനീ ക്രൂരപാപം
ചെയ്യുകയില്ലയിരുന്നെന്‍
നാഥനെ പലവട്ടം
തള്ളി പറയുകയില്ലയിരുന്നു.
അയ്യോ, ഞാന്‍ എത്രയോവലിയപാപി-
യെന്‍ നാവുകളെത്രയോ മലിനം.
ഈ നാവുകള്‍ക്കിനിയെന്തര്‍ഹത
വാക്കുകള്‍ക്കുജ്ന്മമേല്‌കുവാന്‍.
ഈയരമനഭിത്തിയില്‍
ചാരിയിരിപ്പൂ ഞാന്‍;
ഹൃദയത്തുടുപ്പുകള്‍ നഷ്ടപ്പെട്ടൊരു,
വികലാംഗനെപ്പോലെ.
എന്റെ ഗുരൂ, തള്ളിപറഞ്ഞുഞ്ഞന്‍;
നിന്നെ, സ്വപുത്രനെപോലെന്നെ
സ്നേഹിച്ചൊരാം നിന്നെത്തള്ളി;
പറഞ്ഞുയീനീച ഘാതകന്‍.
ഒരുനിമിഷമന്ധകാരം ബാധിച്ചുയെന്‍;
നയനങ്ങളില്‍,
ഒരുനിമിഷം മേഘങ്ങള്‍ പൊതിഞ്ഞു;
എന്റെ ചുറ്റും.
എന്റെ ഗുരോ, യിനിയെന്തു കര്‍മ്മം
ചെയ്തീടേണം ഞാനെന്‍
ക്രൂരപാപത്തിനൊരു
പരിഹാരമായി?
എന്‍ നയനങ്ങള്‍ ബാഷ്പഗണങ്ങള്‍;
തന്‍ നീരുറവയായിടുന്നു.
എന്റെ ഹൃദയമൊരു ശിശുവിനെപ്പോല്‍;
തേങ്ങി കരഞ്ഞീടുന്നു.
ഈ തീവേണ്ടെനിക്കീശീത-
മകറ്റീടുവാന്‍, എന്‍ ദേഹി
തന്നെയൊരു തീഗോളമായി-
യെരിഞ്ഞീടുന്നിപ്പോള്‍.
നല്‍കീടും മാപ്പ് നീയെനി-
ക്കെങ്കിലുമീ പാപത്തിന്‍
താപമൊരു കനലായിയെന്നു-
ള്ളിള്‍ നീറീടുന്നെപ്പോഴും.
Comments