
പൂക്കള്‍ കൊഴിഞ്ഞത് ഞാന്‍ അറിഞ്ഞില്ല,
ഋതുക്കള്‍ എത്ര മാറിയതും ഞാന്‍ അറിഞ്ഞില്ല.
ഉറങ്ങുകയായിരുന്നോ ഞാന്‍?
എന്‍റെ ഓര്‍മകള്‍ക്കുത്തരം നല്‍കാനായില്ല.
പുതുമഴയുടെ സുഗന്ധം സ്വപ്നം കണ്ടു ഞാന്‍;
എത്ര രാവുകളില്‍?
ഒടുവില്‍ മഴ പെയ്തിറങ്ങിയപ്പോള്‍,
ഏതോ മന്ദതയില്‍ മയങ്ങിപ്പോയി ഞാന്‍.
വീണ്ടും കാത്തിരിപ്പു തുടരുന്നു ഞാന്‍,
എനിക്കു നഷ്ട്മായൊരു മഴക്കാലത്തിനായി..
മലരുകള്‍ പൂക്കുന്നതും,പിന്നെ
മധുമൊഴിയായി തീരുന്നതും കാത്ത്.
Comments