Skip to main content

നഷ്ടം

വാക്കുകളില്ലാതെ പോവുകയാണ്‌,
എനിക്കുവരകളില്ലാതെപോവുകയാണ്‌.
ഒരിക്കല്‍ ഞാന്‍ അവയെ സ്നേഹിച്ചിരുന്നു,
ഇന്നും മനസ്സിന്റെ അടിതട്ടില്‍ എവിടെയൊ, എവിടെയൊ,
ഞാന്‍ അവയെ സ്നേഹിക്കുന്നു.
കന്നിതെളിമഴപ്പോലെ ശുദ്ധമായിരുന്നു,
ആസ്നേഹം.
പക്ഷെ ഇന്നത്തെ മഴയില്‍,
അല്‍പ്പം മാലിന്യം.
അന്നു മഴപെയ്യ്തത്‌ ബാല്യത്തിന്റെ ഗ്രാമത്തിലായിരുന്നു.
ഇന്നു മഴപെയ്യുന്നതോ ഏതോ നഗരത്തിന്റെ നരഗത്തില്‍.
ഈ മഴക്കൊപ്പം ഞാനും സ്നേഹിക്കാതെയും,
സ്നേഹിക്കപ്പെടാതെയും പോവുകയാണ്‌.

Comments

Popular posts from this blog

പത്രൊസിന്‍ വിലാപം.

ഈ തീയൊന്നാളിയെന്‍ മേല്‍ കത്തിപ്പടര്‍ന്നിരുന്നുവെങ്കില്‍; ഈ ധരണിയൊന്നു വായ്‌ പിളര്‍ന്നെ; ന്നെ വിഴുങ്ങിയിരുന്നുവെങ്കില്‍ ഞാനീ ക്രൂരപാപം ചെയ്യുകയില്ലയിരുന്നെന്‍ നാഥനെ പലവട്ടം തള്ളി പറയുകയില്ലയിരുന്നു. അയ്യോ, ഞാന്‍ എത്രയോവലിയപാപി- യെന്‍ നാവുകളെത്രയോ മലിനം. ഈ നാവുകള്‍ക്കിനിയെന്തര്‍ഹത വാക്കുകള്‍ക്കുജ്ന്മമേല്‌കുവാന്‍. ഈയരമനഭിത്തിയില്‍ ചാരിയിരിപ്പൂ ഞാന്‍; ഹൃദയത്തുടുപ്പുകള്‍ നഷ്ടപ്പെട്ടൊരു, വികലാംഗനെപ്പോലെ. എന്റെ ഗുരൂ, തള്ളിപറഞ്ഞുഞ്ഞന്‍; നിന്നെ, സ്വപുത്രനെപോലെന്നെ സ്നേഹിച്ചൊരാം നിന്നെത്തള്ളി; പറഞ്ഞുയീനീച ഘാതകന്‍. ഒരുനിമിഷമന്ധകാരം ബാധിച്ചുയെന്‍; നയനങ്ങളില്‍, ഒരുനിമിഷം മേഘങ്ങള്‍ പൊതിഞ്ഞു; എന്റെ ചുറ്റും. എന്റെ ഗുരോ, യിനിയെന്തു കര്‍മ്മം ചെയ്തീടേണം ഞാനെന്‍ ക്രൂരപാപത്തിനൊരു പരിഹാരമായി? എന്‍ നയനങ്ങള്‍ ബാഷ്പഗണങ്ങള്‍; തന്‍ നീരുറവയായിടുന്നു. എന്റെ ഹൃദയമൊരു ശിശുവിനെപ്പോല്‍; തേങ്ങി കരഞ്ഞീടുന്നു. ഈ തീവേണ്ടെനിക്കീശീത- മകറ്റീടുവാന്‍, എന്‍ ദേഹി തന്നെയൊരു തീഗോളമായി- യെരിഞ്ഞീടുന്നിപ്പോള്‍. നല്‍കീടും മാപ്പ്‌ നീയെനി- ക്കെങ്കിലുമീ പാപത്തിന്‍ താപമൊരു കനലായിയെന്നു- ള്ളിള്‍ നീറീടുന്നെപ്പോഴും.

അറിയാതെ

പൂക്കള്‍ കൊഴിഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല, ഋതുക്കള്‍ എത്ര മാറിയതും ഞാന്‍ അറിഞ്ഞില്ല. ഉറങ്ങുകയായിരുന്നോ ഞാന്‍? എന്‍റെ ഓര്‍മകള്‍ക്കുത്തരം നല്‍കാനായില്ല. പുതുമഴയുടെ സുഗന്ധം സ്വപ്നം കണ്ടു ഞാന്‍; എത്ര രാവുകളില്‍? ഒടുവില്‍ മഴ പെയ്തിറങ്ങിയപ്പോള്‍, ഏതോ മന്ദതയില്‍ മയങ്ങിപ്പോയി ഞാന്‍. വീണ്ടും കാത്തിരിപ്പു തുടരുന്നു ഞാന്‍, എനിക്കു നഷ്ട്മായൊരു മഴക്കാലത്തിനായി.. മലരുകള്‍ പൂക്കുന്നതും,പിന്നെ മധുമൊഴിയായി തീരുന്നതും കാത്ത്‌.

ആര്‍ദ്രം

ഒരു മാത്ര ഞാന്‍ കൊതിച്ചു ആ മരത്തണലില്‍ ഇരിക്കുവാന്‍; എന്‍ ഹൃത്തിന്‍ താളം നിനക്കൊപ്പം പങ്കുവയ്ക്കുവാന്‍. ആര്‍ദ്രമായി തീരുന്ന കിനാവുകള്‍, നിന്‍ നയനങ്ങളെ ഈറനണിയിക്കുമ്പോള്‍, ഈ ഈറന്‍ നദിയില്‍ ഒരു തുടിപ്പായി തീരുവാന്‍, മോഹിച്ചുപോയി ഞാന്‍....... നിളയായി, നീലിമയായി ഒഴുകിയെന്‍ കരളിലേക്ക്‌ നീ, മരുവില്‍ മഴയായി; നിന്‍ മൊഴികള്‍. എന്‍ ഹൃദയം കിനാവുകള്‍ തന്‍ നടനവേദികയായി തീരുന്നു. വിരിയുന്നായിരം സ്വപ്നങ്ങള്‍, ഞാന്‍ നിന്‍ നിഴലുകളെ സ്നേഹിക്കുമ്പോള്‍..........