Skip to main content

പത്രൊസിന്‍ വിലാപം.


ഈ തീയൊന്നാളിയെന്‍ മേല്‍
കത്തിപ്പടര്‍ന്നിരുന്നുവെങ്കില്‍;
ഈ ധരണിയൊന്നു വായ്‌ പിളര്‍ന്നെ;
ന്നെ വിഴുങ്ങിയിരുന്നുവെങ്കില്‍

ഞാനീ ക്രൂരപാപം
ചെയ്യുകയില്ലയിരുന്നെന്‍
നാഥനെ പലവട്ടം
തള്ളി പറയുകയില്ലയിരുന്നു.

അയ്യോ, ഞാന്‍ എത്രയോവലിയപാപി-
യെന്‍ നാവുകളെത്രയോ മലിനം.
ഈ നാവുകള്‍ക്കിനിയെന്തര്‍ഹത
വാക്കുകള്‍ക്കുജ്ന്മമേല്‌കുവാന്‍.

ഈയരമനഭിത്തിയില്‍
ചാരിയിരിപ്പൂ ഞാന്‍;
ഹൃദയത്തുടുപ്പുകള്‍ നഷ്ടപ്പെട്ടൊരു,
വികലാംഗനെപ്പോലെ.

എന്റെ ഗുരൂ, തള്ളിപറഞ്ഞുഞ്ഞന്‍;
നിന്നെ, സ്വപുത്രനെപോലെന്നെ
സ്നേഹിച്ചൊരാം നിന്നെത്തള്ളി;
പറഞ്ഞുയീനീച ഘാതകന്‍.

ഒരുനിമിഷമന്ധകാരം ബാധിച്ചുയെന്‍;
നയനങ്ങളില്‍,
ഒരുനിമിഷം മേഘങ്ങള്‍ പൊതിഞ്ഞു;
എന്റെ ചുറ്റും.

എന്റെ ഗുരോ, യിനിയെന്തു കര്‍മ്മം
ചെയ്തീടേണം ഞാനെന്‍
ക്രൂരപാപത്തിനൊരു
പരിഹാരമായി?

എന്‍ നയനങ്ങള്‍ ബാഷ്പഗണങ്ങള്‍;
തന്‍ നീരുറവയായിടുന്നു.
എന്റെ ഹൃദയമൊരു ശിശുവിനെപ്പോല്‍;
തേങ്ങി കരഞ്ഞീടുന്നു.

ഈ തീവേണ്ടെനിക്കീശീത-
മകറ്റീടുവാന്‍, എന്‍ ദേഹി
തന്നെയൊരു തീഗോളമായി-
യെരിഞ്ഞീടുന്നിപ്പോള്‍.

നല്‍കീടും മാപ്പ്‌ നീയെനി-
ക്കെങ്കിലുമീ പാപത്തിന്‍
താപമൊരു കനലായിയെന്നു-
ള്ളിള്‍ നീറീടുന്നെപ്പോഴും.

Comments

നല്ല വരികള്‍.....

Popular posts from this blog

അറിയാതെ

പൂക്കള്‍ കൊഴിഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല, ഋതുക്കള്‍ എത്ര മാറിയതും ഞാന്‍ അറിഞ്ഞില്ല. ഉറങ്ങുകയായിരുന്നോ ഞാന്‍? എന്‍റെ ഓര്‍മകള്‍ക്കുത്തരം നല്‍കാനായില്ല. പുതുമഴയുടെ സുഗന്ധം സ്വപ്നം കണ്ടു ഞാന്‍; എത്ര രാവുകളില്‍? ഒടുവില്‍ മഴ പെയ്തിറങ്ങിയപ്പോള്‍, ഏതോ മന്ദതയില്‍ മയങ്ങിപ്പോയി ഞാന്‍. വീണ്ടും കാത്തിരിപ്പു തുടരുന്നു ഞാന്‍, എനിക്കു നഷ്ട്മായൊരു മഴക്കാലത്തിനായി.. മലരുകള്‍ പൂക്കുന്നതും,പിന്നെ മധുമൊഴിയായി തീരുന്നതും കാത്ത്‌.

ആര്‍ദ്രം

ഒരു മാത്ര ഞാന്‍ കൊതിച്ചു ആ മരത്തണലില്‍ ഇരിക്കുവാന്‍; എന്‍ ഹൃത്തിന്‍ താളം നിനക്കൊപ്പം പങ്കുവയ്ക്കുവാന്‍. ആര്‍ദ്രമായി തീരുന്ന കിനാവുകള്‍, നിന്‍ നയനങ്ങളെ ഈറനണിയിക്കുമ്പോള്‍, ഈ ഈറന്‍ നദിയില്‍ ഒരു തുടിപ്പായി തീരുവാന്‍, മോഹിച്ചുപോയി ഞാന്‍....... നിളയായി, നീലിമയായി ഒഴുകിയെന്‍ കരളിലേക്ക്‌ നീ, മരുവില്‍ മഴയായി; നിന്‍ മൊഴികള്‍. എന്‍ ഹൃദയം കിനാവുകള്‍ തന്‍ നടനവേദികയായി തീരുന്നു. വിരിയുന്നായിരം സ്വപ്നങ്ങള്‍, ഞാന്‍ നിന്‍ നിഴലുകളെ സ്നേഹിക്കുമ്പോള്‍..........